മൈ ലൈഫ് മൈ ചോയ്‌സ്: ലഹരിവിരുദ്ധ ബോധവത്കരണവുമായി തദ്ദേശ വകുപ്പ് 

കൽപ്പറ്റ: മൈ ലൈഫ് മൈ ചോയ്‌സ്, സേ നോട്ട് ടു ഡ്രഗ്‌സ്’ എന്ന സന്ദേശവുമായി ലഹരിവിരുദ്ധ ബോധവത്കരണവുമായി തദ്ദേശ സ്വയംഭരണ വകുപ്പ്. മുണ്ടേരി ഗവ വോക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ സംഘടിപ്പിച്ച ലഹരിവിരുദ്ധ ബോധവത്കരണ പരിപാടി കല്‍പ്പറ്റ നഗരസഭാ വിദ്യാഭ്യാസ-കലാ-കായികകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ സി.കെ ശിവരാമന്‍ ഉദ്ഘാടനം ചെയ്തു. സാമൂഹിക വിപത്തായ ലഹരിക്കെതിരെ സജീവ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്ന സംസ്ഥാനമാണ് കേരളമെന്നും വരും തലമുറയുടെ സുരക്ഷിത ഭാവിക്കായി കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നും അദ്ദേഹം പറഞ്ഞു.

 

സ്‌കൂള്‍-കോളേജ് വിദ്യാര്‍ത്ഥികള്‍ലഹരിയുടെ പിടിയിലാകുന്നത് സമൂഹത്തിന് വെല്ലുവിളിയാണെന്നും അത് മറിക്കടക്കാന്‍ ഓരോരുത്തരും മുന്നിട്ടിറങ്ങണമെന്നും ജില്ലാ പൊലീസ് മേധാവി തപോഷ് ബസുമാതാരി പറഞ്ഞു. ലഹരി വിപത്തിനെ മറികടക്കാന്‍ വിദ്യാര്‍ത്ഥികള്‍ അഭിരുചി തിരിച്ചറിഞ്ഞ് ക്രിയാത്മക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടണമെന്നും അദ്ദേഹം പറഞ്ഞു. പാനല്‍ ചര്‍ച്ചയില്‍ ആരോഗ്യ കേരളം ഡിപിഎം ഡോ. സമീഹ സൈതലവി, ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ എ ജെ ഷാജി, സൈക്കൊളജിസ്റ്റ് അന്‍വിന്‍ സോയി എന്നിവര്‍ വിദ്യാര്‍ത്ഥികളുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കി

 

ലഹരി ഉപയോഗം, വിതരണം, അല്ലെങ്കില്‍ ലഹരിയുമായി ബന്ധപ്പെട്ട വ്യക്തികളെ കുറിച്ചുള്ള വിവരങ്ങള്‍ എന്നിവ അധികൃതര്‍ക്ക് കൈമാറുന്നവരുടെ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കുകയും സുരക്ഷ ഉറപ്പാക്കുകയും ചെയ്യുമെന്ന് ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ എ ജെ ഷാജി പറഞ്ഞു. മാനന്തവാടി, പനമരം ബ്ലോക്ക് പഞ്ചായത്തുകളില്‍ തദ്ദേശ സ്വയംഭരണ വകുപ്പിന്റെ നേതൃത്വത്തില്‍ നടത്തിയ ലഹരി വിരുദ്ധ ക്യാമ്പയിനിലൂടെ ലഹരി ഉപയോഗിക്കുന്ന കുട്ടികളെ കണ്ടെത്തി കൗണ്‍സിലിങ്ങിന് വിധേയമാക്കാന്‍ സാധിച്ചിട്ടുണ്ട്. ലഹരി ഉപയോഗത്താല്‍ ബുദ്ധിമുട്ടുന്നവര്‍ക്ക് ലൂയിസ് മൗണ്ട് ഹോസ്പിറ്റല്‍ സൈക്കോളജിസ്റ്റ് അന്‍വിന്‍ സോയി 9495164226, മുണ്ടേരി സ്‌കൂള്‍ കൗണ്‍സിലര്‍ അനില 9745573965, എന്നിവരെ ബന്ധപ്പെടാം.

 

തദ്ദേശ സ്വയംഭരണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ജോമോന്‍ ജോര്‍ജ് അധ്യക്ഷതവഹിച്ച പരിപാടിയില്‍ മുണ്ടരി ഗവ വൊക്കേഷണല്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ കെ സദീപന്‍, ഹെഡ്മാസ്റ്റര്‍ എം സല്‍മ, വാര്‍ഡ് കൗണ്‍സിലര്‍ എം കെ ഷിബു, പിടിഎ പ്രസിഡന്റ് രഞ്ജിത്ത്, എസ്എംസി ചെയര്‍മാന്‍ സതീഷ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.


Join our Whatsapp group for more Live News..
Click to join our Whatsapp group

Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *