43,000 കുടുംബങ്ങൾക്ക് മുൻഗണനാ റേഷൻ കാർഡുകൾ: വിതരണോദ്ഘാടനം നാളെ (ആഗസ്റ്റ് 6ന്) മന്ത്രി ജി. ആർ. അനിൽ നിർവഹിക്കും

43,000 കുടുംബങ്ങൾക്ക് മുൻഗണനാ റേഷൻ കാർഡുകൾ: വിതരണോദ്ഘാടനം നാളെ (ആഗസ്റ്റ് 6ന്) മന്ത്രി ജി. ആർ. അനിൽ നിർവഹിക്കും. ദേശീയ ഭക്ഷ്യഭദ്രതാ നിയമപ്രകാരം, മാറിവരുന്ന സാമൂഹിക-സാമ്പത്തിക ഘടകങ്ങൾക്കനുസരിച്ച് ഏറ്റവും അർഹരായവരെ ഉൾപ്പെടുത്തി, സംസ്ഥാന സർക്കാർ പുതുക്കിയ മുൻഗണനാ പട്ടികയിൽ ഉൾപ്പെട്ട 43,000 കുടുംബങ്ങൾക്ക് മുൻഗണനാ റേഷൻ കാർഡുകൾ നൽകുന്നതിന്റെ സംസ്ഥാനതല വിതരണോദ്ഘാടനം ആഗസ്റ്റ് 6, ബുധനാഴ്ച, വൈകിട്ട് 4 മണിക്ക് തിരുവനന്തപുരം പ്രസ്സ് ക്ലബ് ഹാളിൽ നടക്കും. ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃകാര്യ ലീഗൽ മെട്രോളജി വകുപ്പ് മന്ത്രി ജി. ആർ. അനിൽ ചടങ്ങ് ഉദ്ഘാടനം ചെയ്യും. അഡ്വ. ആന്റണി രാജു എം.എൽ.എ അധ്യക്ഷത വഹിക്കും. തിരുവനന്തപുരം നഗരസഭ കൗൺസിലർ ഹരികുമാർ സി., പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മിഷണർ ഹിമ കെ., ജില്ലാ സപ്ലൈ ഓഫീസർ സിന്ധു കെ.വി. തുടങ്ങിയവർ ഉദ്ഘാടനചടങ്ങിൽ പങ്കെടുക്കും.

 

സമൃദ്ധിയുടെ പൊന്നോണം ഉറപ്പാക്കാൻ കേരള സർക്കാർ ഓണത്തോടനുബന്ധിച്ച് പ്രത്യേക ഭക്ഷ്യവിതരണ പദ്ധതികളും പ്രഖ്യാപിച്ചിട്ടുണ്ട്. ഓഗസ്റ്റ് മാസത്തിൽ കിലോഗ്രാമിന് 10 രൂപ 90 പൈസ നിരക്കിൽ ഓണം സ്‌പെഷ്യൽ അരി വിതരണം ചെയ്യും. PHH (പിങ്ക്) കാർഡ് വിഭാഗത്തിന് നിലവിലുള്ള വിഹിതത്തിന് പുറമെ 5 കിലോഗ്രാം അരിയും NPS (നീല) കാർഡ് വിഭാഗത്തിന് നിലവിലുള്ള വിഹിതത്തിന് പുറമെ 10 കിലോഗ്രാം അരിയും ലഭിക്കും. NPNS (വെള്ള) കാർഡ് വിഭാഗത്തിന് ആകെ 15 കിലോഗ്രാം അരി ലഭ്യമാകും. AAY (മഞ്ഞ) കാർഡ് വിഭാഗത്തിന് സൗജന്യ ഭക്ഷ്യക്കിറ്റുകളും ഒരു കിലോഗ്രാം പഞ്ചസാരയും ഉറപ്പാക്കും. എല്ലാ റേഷൻ കാർഡ് വിഭാഗങ്ങൾക്കും മണ്ണെണ്ണ ലഭ്യമാക്കും.


Join our Whatsapp group for more Live News..
Click to join our Whatsapp group


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *