ലോകത്തെ നടുക്കിയ ഹിരോഷിമ അണുബോംബ് സ്‌ഫോടനം ഉണ്ടായി ഇന്ന് 80 വര്‍ഷം. 1945 ഓഗസ്റ്റ് ആറിനാണ് ജാപ്പനീസ് നഗരമായ ഹിരോഷിമയിൽ അമേരിക്ക അണുബോംബ് വർഷിച്ചത്. 1,40,000-ത്തിലധികം ആളുകൾ കൊല്ലപ്പെട്ടു. അതിലേറെ പേർക്ക് മാരക രോഗങ്ങൾ പിടിപെട്ടു. ലോകത്തിലെ ആദ്യത്തെ ആണവ ആക്രമണത്തിൽ കൊല്ലപ്പെട്ടവരെ അനുസ്മരിക്കാൻ എല്ലാ വർഷവും ഈ ദിവസം ഹിരോഷിമ ദിനം ആചരിക്കുന്നു. ആണവയുദ്ധത്തിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് ചിന്തിക്കുന്നതിനുള്ള ഒരു ദിവസം കൂടിയാണിത്.