നടവയൽ: നടവയൽ സെൻറ് തോമസ് ഹൈസ്കൂളിൽ 2025- 26 അധ്യായന വർഷത്തെ സ്കൂൾ യുവജനോത്സവം ഓഗസ്റ്റ് 7, 8 തീയതികളിൽ നടത്തപ്പെടുന്നു. 900 ത്തോളം വിദ്യാർത്ഥികൾ നൂറോളം മത്സര ഇനങ്ങളിൽ പങ്കെടുക്കുമ്പോൾ ഒരു ദേശത്തിൻ്റെ ആഘോഷമായി മാറുകയാണ് ഈ മഴക്കാലത്തെ സ്‌പ്ലാഷ് 2K25 യുവജനോത്സവം.
വിദ്യാലയത്തിന്റെ മാനേജർ റവ. ഫാ. ഗർവാസീസ് മറ്റം അധ്യക്ഷത വഹിക്കുന്ന മീറ്റിങ്ങിൽ പ്രശസ്ത വയലിനിസ്റ്റ് ശ്രീ.റെജി ഗോപിനാഥ് ഉദ്ഘാടന കർമ്മം നിർവഹിക്കും.പ്രധാനാധ്യാപകൻ ശ്രീ വർഗീസ് ഇ കെ, പിടിഎ പ്രസിഡണ്ട് ശ്രീ വിൽസൺ ചേലവേരിൽ, മദർ പിടിഎ പ്രസിഡണ്ട് ശ്രീമതി സന്ധ്യാ ലിഷു,ബ്ലോക്ക് മെമ്പർ ശ്രീമതി അന്നക്കുട്ടി ഉണ്ണിക്കുന്നേൽ
സ്റ്റാഫ് സെക്രട്ടറി ശ്രീ ജെൻഡ്രി പോൾ മേള കൺവീനർമാരായ ശ്രീ സെബാസ്റ്റ്യൻ പി.ജെ, ശ്രീമതി ഷെല്ലി ഇ ജെ, ശ്രീമതി റിനീജ, സ്കൂൾ ലീഡർ മാസ്റ്റർ ഭവൻ എന്നിവർ വേദിയിൽ സംസാരിക്കും. മേളയുടെ നടത്തിപ്പിൽ അധ്യാപക-അനധ്യാപകരും എക്സിക്യൂട്ടീവ് അംഗങ്ങൾ എന്നിവരും നേതൃത്വം നൽകുന്നു. വിദ്യാർത്ഥികൾ മേളയുടെ ഉത്സാഹത്തിലും ആനന്ദത്തിലുമാണ്.