പത്താം ക്ലാസുകാര്‍ക്കും പ്ലസ് ടു വിദ്യാര്‍ഥികള്‍ക്കും 2026 ല്‍ പരീക്ഷ എഴുതുന്നതിന് 75% ഹാജര്‍ നിര്‍ബന്ധമാക്കി സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജുക്കേഷന്‍.അടിയന്തര മെഡിക്കല്‍ ആവശ്യങ്ങളുള്ളവരും ദേശീയ- അന്തര്‍ ദേശീയ തലത്തിലും കായിക മത്സരങ്ങളിൽ പങ്കെടുക്കുന്നവര്‍ക്കും മറ്റ് ഗുരുതര കാരണങ്ങൾ ഉള്ളവര്‍ക്കും 25 ശതമാനം ഇളവ് ലഭിക്കും.
മതിയായ രേഖകളില്ലാതെ അവധിയെടുക്കുന്നവരെ നോണ്‍ അറ്റന്‍ഡിങ്/ ഡമ്മി കാന്റിഡേറ്റ് ആയി വേര്‍തിരിക്കും. സ്‌കൂള്‍ അധികൃതര്‍ വിദ്യാര്‍ഥികളുടെ ഹാജര്‍ നിരന്തരം പരിശോധിച്ച് കൃത്യമായ ഹാജര്‍ രേഖകള്‍ സൂക്ഷിക്കണം. പുതിയ തീരുമാനത്തിന്റെ ഭാഗമായി വിദ്യാര്‍ഥികളുടെ ഹാജര്‍ ഉറപ്പാക്കുന്നതിന് മിന്നല്‍ പരിശോധന നടത്തിയേക്കും.