ബത്തേരി :മൂലങ്കാവ് ക്ലൂണി സ്കൂളിനു സമീപം നിയന്ത്രണം വിട്ട ലോറി മരത്തിലിടിച്ച് മറിഞ്ഞു. കണ്ണൂരിൽ നിന്നും നെല്ലൂരിലേക്ക് പ്ലൈവുഡ് മായി പോകുകയായിരുന്ന ലോറി, ഡ്രൈവർ ഉറങ്ങിപ്പോയതിനെ തുടർന്ന് റോഡരികിലെ മരത്തിൽ ഇടിച്ച് മറിയുകയും ഡ്രൈവർ ലോറിക്കുള്ളിൽ കുടുങ്ങിപ്പോവുകയുമയിരുന്നു. ഇന്ന് പുലർച്ചെയായിരുന്നു സംഭവം. വിവരം ലഭിച്ചതിനെ തുടർന്ന് സുൽത്താൻ ബത്തേരി അഗ്നിരക്ഷാ നിലയത്തിലെ സ്റ്റേഷൻ ഓഫീസർ ശരത്ത് പി.കെ യുടെ നേതൃത്വത്തിൽ ഉള്ള സേനാഗംങ്ങൾ സംഭവസ്ഥലത്ത് എത്തുകയും സ്റ്റിയറിംഗ് വീൽ,സീറ്റ് എന്നിവ ഹൈഡ്രോളിക് കട്ടർ ഉപയോഗിച്ച് മുറിച്ച് മാറ്റി ഡ്രൈവറെ പുറത്ത് എടുത്ത് ബത്തേരി താലൂക്ക് ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു.
മൂലങ്കാവിൽ നിയന്ത്രണം വിട്ട ലോറി മരത്തിലിടിച്ച് മറിഞ്ഞു
