സൈബർ- സാമ്പത്തിക തട്ടിപ്പുകളില്‍ ജാഗ്രതാ മുന്നറിയിപ്പുമായി ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ.ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ പേരില്‍ സൈബർ- സാമ്പത്തിക തട്ടിപ്പുകള്‍ വർദ്ധിച്ചു വരുന്നതിനെക്കുറിച്ചു ട്രായ് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയത്. “ഡിജിറ്റൽ അറസ്റ്റ്” തട്ടിപ്പ് പോലെയുള്ളവയ്ക്കെതിരെ ജാഗ്രത പുലർത്തണം.മൊബൈൽ നമ്പർ വിച്ഛേദിക്കുന്നത് സംബന്ധിച്ച് ഫോൺ കോളുകൾ വഴിയോ മറ്റു മാധ്യമങ്ങൾ വഴിയോ ഉപഭോക്താക്കളുമായി ഒരു ആശയവിനിമയവും ട്രായ് നടത്തുന്നില്ലെന്നും അവ൪ വ്യക്തമാക്കി.