ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ ക്രെംലിനിൽ റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനുമായി കൂടിക്കാഴ്ച നടത്തി. നേരത്തെ, റഷ്യൻ സുരക്ഷാ കൗൺസിൽ സെക്രട്ടറി സെർഗെയ് ഷോയിഗുവുമായും ശ്രീ ഡോവൽ ചർച്ച നടത്തിയിരുന്നു. ഇന്ത്യയ്ക്ക് റഷ്യയുമായി സുദീര്‍ഘവും സവിശേഷവുമായ ബന്ധമാണ് ഉള്ളതെന്ന് അദ്ദേഹം പറഞ്ഞു. റഷ്യൻ പ്രസിഡന്റ് ഉടൻ ഇന്ത്യ സന്ദർശിക്കുമെന്നും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അറിയിച്ചു.
അജിത് ഡോവൽ റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനുമായി കൂടിക്കാഴ്ച നടത്തി
