മൂപ്പെനാട് ഗ്രാമ പഞ്ചായത്തിൽ ലോക മുലയൂട്ടൽ വാരാചരണം സംഘടിപ്പിച്ചു. അമ്മമാരുടെയും ആരോഗ്യപ്രവർത്തകരുടെയും സജീവ പങ്കാളിത്തത്തോടെ നടത്തിയ പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
കുഞ്ഞുങ്ങളുടെ ആരോഗ്യം, ബുദ്ധിവികസനം, രോഗപ്രതിരോധശേഷി എന്നിവയ്ക്ക് മുലയൂട്ടലിന്റെ പ്രധാന്യം സമൂഹത്തിൽ കൂടുതൽ വ്യാപിപ്പിക്കുന്നതിന്റെ ആവശ്യകത ചർച്ച ചെയ്തു. വാരാചരണത്തിന്റെ ഭാഗമായി ബോധവത്ക്കരണ പരിപാടികൾ, ക്വിസ് മത്സരം എന്നിവ നടത്തി. പാടിവയൽ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ നടന്ന പരിപാടിയിൽ വൈസ് പ്രസിഡന്റ് ഷൈബാൻ സലാം അധ്യക്ഷനായിരുന്നു പഞ്ചായത്ത് ഐസിഡിഎസ് അംഗങ്ങൾ, അങ്കണവാടി ടീച്ചർമാർ, അമ്മമാർ എന്നിവർ പങ്കെടുത്തു.