കമ്പളക്കാട്: പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ ലൈംഗീകതിക്രമം നടത്തിയ കേസിൽ ഇന്ത്യൻ ശിക്ഷാ നിയമം, പോക്സോ ആക്ടുകളിലെ വിവിധ വകുപ്പുകൾ പ്രകാരം പ്രതിക്ക് 6 വർഷവും ഒരു മാസവും തടവും 12000 രൂപ പിഴയും. കണിയാമ്പറ്റ ചിറ്റൂർ ഉന്നതിയിലെ സിജിത്ത് @ചാമൂട്ടൻ(23) നെയാണ് കൽപ്പറ്റ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി ജഡ്‌ജ് കെ. കൃഷ്ണകുമാർ ശിക്ഷിച്ചത്.
2023 ജനുവരിയിൽ പ്രതി സ്കൂൾ കഴിഞ്ഞ് വീട്ടിലേക്ക്പോകുകയായിരുന്ന പ്രായപൂർത്തിയാവാത്ത കുട്ടിയെ വഴിയിൽ തടഞ്ഞു ലൈംഗീകതിക്രമ ശ്രമം നടത്തുകയും കുട്ടി എതിർത്തപ്പോൾ മുഖത്തടിക്കുകയും ചെയ്യുകയായിരുന്നു. അന്നത്തെ കമ്പളക്കാട് സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ ആയിരുന്ന എസ്. അനൂപ് ആണ് കേസിൽ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ജി. ബബിത ഹാജരായി.