ഏഷ്യയിലെതന്നെ ഏറ്റവും നീളം കൂടിയ ചരക്ക് തീവണ്ടിയുടെ പരീക്ഷണ ഓട്ടം വിജയകരമായി നടത്തി ഇന്ത്യൻ റെയിൽവേ. നാലര കിലോമീറ്റർ നീളമുള്ള ചരക്ക് തീവണ്ടി രുദ്രാസ്ത്രയാണ് ഇന്നലെ ഉത്തർപ്രദേശിലെ ഗന്ധർ റെയിൽവേ സ്റ്റേഷനിൽ നിന്ന് ജാർഖണ്ഡിലെ ഗർവ്വ വരെ പരീക്ഷണാടിസ്ഥാനത്തിൽ സർവീസ് നടത്തിയത്. 209 കിലോമീറ്റർ ദൂരം ഏകദേശം അഞ്ചുമണിക്കൂർ 10 മിനിറ്റിനുള്ളിൽ ആണ് തീവണ്ടി പിന്നിട്ടത്. പരീക്ഷണ ഓട്ടത്തിന്റെ വീഡിയോ കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ് സമൂഹ മാധ്യമത്തിൽ പങ്കുവെച്ചു.
ഏഷ്യയിലെ ഏറ്റവും നീളം കൂടിയ ചരക്ക് തീവണ്ടിയുടെ പരീക്ഷണ ഓട്ടം വിജയകരമാക്കി ഇന്ത്യൻ റെയിൽവേ.
