തിരുവനന്തപുരം: അർജന്റീന ഫുട്ബോൾ ടീമിന്റെ സന്ദർശനവുമായി ബന്ധപ്പെട്ട കരാർ ലംഘിച്ചത് കേരള സര്‍ക്കാരെന്ന് അർജന്റീന ഫുട്ബോൾ അസോസിയേഷൻ. എഎഫ്എ കൊമേഴ്സ്യൽ ആന്റ് മാർക്കറ്റിംഗ് വിഭാഗം മേധാവി ലിയാൻഡ്രോ പീറ്റേഴ്സിന്റേതാണ് പ്രതികരണം.
ലയണൽ മെസ്സിയും അർജന്റീന ഫുട്ബോൾ ടീമും ഈ വർഷം കേരളത്തിലെത്തില്ലെന്ന് കായിക മന്ത്രി വി. അബ്ദുറഹ്മാൻ സ്ഥിരീകരിച്ചിരുന്നു. ഈ ഒക്ടോബറില്‍ കേരളത്തിൽ എത്താനാവില്ലെന്ന് അർജന്‍റീന ഫുട്ബോള്‍ അസോസിയേഷന്‍ അറിയിച്ചുവെന്നായിരുന്നു മന്ത്രി പറഞ്ഞിരുന്നത്. ഈ ഒക്ടോബറില്‍ വരാനാവില്ലെന്നാണ് അർജന്റീന ഫുടബോള്‍ അസോസിയേഷന്‍ പറയുന്നതെന്നും ഒക്ടോബറിലേ കളി നടത്താനാകൂ എന്നാണ് സ്പോൺസറുടെ നിലപാടെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.