ഇന്ത്യയുടെ പ്രതിരോധ കയറ്റുമതി കഴിഞ്ഞ വർഷം 23,000 കോടി രൂപയിലെത്തിയെന്നും അടുത്ത രണ്ടോ മൂന്നോ വർഷത്തിനുള്ളിൽ ഇത് ഇരട്ടിയാകുമെന്നും പ്രതിരോധ ഗവേഷണ വികസന സെക്രട്ടറി ഡോ. സമീർ കാമത്ത്. ഡിഫൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് ടെക്നോളജിയുടെ 14-ാം ബിരുദദാന ചടങ്ങിനുശേഷം പുണെയിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതിരോധ വ്യവസായത്തിന്റെയും അക്കാദമിക് സ്ഥാപനങ്ങളുടെയും പിന്തുണയോടെ മികവിന്റെ 15 കേന്ദ്രങ്ങൾ ഒരുങ്ങുന്നതായും ഡോ. സമീർ കാമത്ത് പറഞ്ഞു.