ബത്തേരി : കേരള സംഗീത നാടക അക്കാദമിയുടെ നേതൃത്വത്തിൽ കേന്ദ്ര കലാസമിതി വയനാട്, സുൽത്താൻ ബത്തേരി മുനിസിപ്പാലിറ്റി, ഗ്രാമ ഫോൺ സുൽത്താൻ ബത്തേരി എന്നിവയുടെ സഹകരണത്തോടെ ആഗസ്‌റ്റ് 29 ന് വെള്ളിയാഴ്‌ച 2 മണി മുതൽ ബത്തേരി ടൗൺ ഹാളിൽ വെച്ച് കേരളത്തിലെ പ്രശസ്‌തരായ സംഗീതജ്ഞരെ പങ്കെടുപ്പിച്ചു കൊണ്ട് നടത്തുന്ന സംഗീതോത്സവത്തിൻ്റെ വിജയത്തിനായി 10/08/2025 ന് ഞായറാഴ്‌ച്ച ബത്തേരി മിൽക്ക് സൊസൈയിറ്റി ഹാളിൽ വെച്ച് സ്വാഗതസംഘം രൂപീകരിച്ചു.
മുൻസിപ്പൽ ചെയർമാൻ കെ.ടി, രമേഷ്, പി.ആർ. ജയപ്രകാശ്,കെ.റഷീദ്, ശിവദാസ് പടിഞ്ഞാറത്തറ ,ബാലകൃഷ്ണൻ എം, സുനിൽ കലാക്ഷേത്ര,ലീന ടി,വേലായുധൻ കോട്ടത്തറ, ആണ്ടൂർ ബാലകൃഷ്ണൻ,സുലോചന രാമകൃഷ്ണൻ,വാമദേവൻ കലാലയ ,ജയൻ കുപ്പാടി,എൻ.കെ.ശശി തുടങ്ങിയവർ സംഘാടകസമിതി ഭാരവാഹികളാണ്.