നീലഗിരി : ഗൂഢല്ലൂരിൽ കാട്ടാനയുടെ ആക്രമണത്തിൽ മധ്യവയസ്കൻ കൊല്ലപ്പെട്ടു. ഒവേലി ന്യൂ ഹോപ് സ്വദേശി മണിയാണ് കൊല്ലപ്പെട്ടത്. ഇന്ന് രാവിലെ 10 മണിയോടെ ന്യൂ ഹോപിലെ സ്വകാര്യ എസ്റ്റേറ്റിൽ വെള്ളം തിരിച്ചുവിടാൻ പോയ സമയത്ത് കാട്ടാന ആക്രമിക്കുകയായിരുന്നു.കൂടെയുണ്ടായിരുന്ന ആൾ ഓടി രക്ഷപ്പെട്ടു.