രാജ്യത്തെ 30 ലക്ഷത്തിലധികം കർഷകർക്ക് 3,200 കോടിയിലധികം രൂപയുടെ വിള ഇൻഷുറൻസ് ക്ലെയിമുകൾ കേന്ദ്ര മന്ത്രി ശിവരാജ് സിംഗ് ചൗഹാൻ ഇന്ന് വിതരണം ചെയ്യും. രാജസ്ഥാനിലെ ജുൻജുനുവിലാണ് ചടങ്ങ് സംഘടിപ്പിച്ചിരിക്കുന്നത്. പ്രധാന്‍മന്ത്രി ഫസല്‍ ബീമ യോജനയുടെ ഭാഗമായി കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ടാണ് തുക കൈമാറുക. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള കർഷകർ വെർച്വലായി പരിപാടിയില്‍ പങ്കെടുക്കും.