കണ്ണൂർ : സംസ്ഥാനത്തെ പൊതു ആരോഗ്യ സംവിധാനം മികച്ച രീതിയിലാണ് നിലനിൽക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്തെ സ്വകാര്യ ആശുത്രികളിൽ മികച്ചവയെ പല അന്താരാഷ്ട്ര സ്വകാര്യ കുത്തക കമ്പനികൾ സ്വന്തമാക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കണ്ണൂർ ജില്ലാ ആശുപത്രി സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്ക് ഉദ്ഘാടനം ചെയ്യുക ആയിരുന്നു മുഖ്യമന്ത്രി. രാവിലെ ഭൂവിനിയോഗ വകുപ്പ് തദ്ദേശ സ്വയംഭരണസ്ഥാപനങ്ങൾക്കായി നടത്തുന്ന സമുചിത വിള നിർണ്ണയ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനവും മുഖ്യമന്ത്രി നി൪വഹിച്ചു. വൈകിട്ട് വേങ്ങാട് ലൈഫ് ഭവന പദ്ധതിയില്‍ നിര്‍മ്മിച്ച 50 വീടുകളുടെ താക്കോല്‍ അദ്ദേഹം കൈമാറും.
സംസ്ഥാനത്തെ പൊതു ആരോഗ്യ സംവിധാനം മികച്ച നിലവാരത്തിലാണ് പ്രവ൪ത്തിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
