കണിയാമ്പറ്റ ഗവ. യുപി സ്‌കൂളില്‍ പനമരം ബ്ലോക്ക് പഞ്ചായത്ത് 2024-25 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിച്ച ഇന്റര്‍കോം സൗണ്ട് സിസ്റ്റം പനമരം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗഫൂര്‍ കാട്ടി ഉദ്ഘാടനം ചെയ്തു. മൂന്ന് ലക്ഷം രൂപ ചെലവിലാണ് ഇന്റര്‍കോം സൗണ്ട് സിസ്റ്റം പൂര്‍ത്തീകരിച്ചത്. പിടിഎ ഫണ്ട് വകയിരുത്തി വാങ്ങിയ വാട്ടര്‍ പ്യൂരിഫയര്‍, സിസിടിവി എന്നിവയുടെ ഉദ്ഘാടനം കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ കെ വി രജിത, വൈസ്പ്രസിഡന്റ് നൂരിഷ ചേനോത്ത് എന്നിവര്‍ നിര്‍വഹിച്ചു.
എല്‍എസ്എസ്, യുഎസ്എസ് പരീക്ഷയില്‍ വിജയിച്ച വിദ്യാര്‍ഥികളെ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സീനത്ത് തന്‍വീര്‍, വാര്‍ഡ് അംഗം ലത്തീഫ് മേമാടന്‍ എന്നിവര്‍ ഉപഹാരങ്ങള്‍ നല്‍കി അനുമോദിച്ചു. പിടിഎ പ്രസിഡന്റ് കെ നിഷാദുദ്ദീന്‍ അധ്യക്ഷനായ പരിപാടിയില്‍ പിടിഎ വൈസ്പ്രസിഡന്റ് പി കെ ജാഫര്‍, എസ് ഹനീഫ, സിദ്ദീഖ് മായങ്കോടന്‍, സീനത്തുന്നിസ, പി ജെ റൈച്ചല്‍, പ്രധാനാധ്യാപിക ലിസി ജോസഫ്, എസ്എംസി ചെയര്‍മാന്‍ ടി പി ഹാരിസ് എന്നിവര്‍ സംസാരിച്ചു.