പനമരം ഖാദി ഗ്രാമ സൗഭാഗ്യയിൽ ഓണം ഖാദി മേളയ്ക്ക് തുടക്കമായി. പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലക്ഷ്മി ആലക്കമുറ്റം ഉദ്ഘാടനം ചെയ്തു. ഖാദി ബോർഡ് പ്രൊജക്റ്റ് ഓഫീസർ വിനോദ് കെ അധ്യക്ഷത വഹിച്ചു. പനമരം ഖാദി ഗ്രാമ സൗഭാഗ്യ മാനേജർ ഷൈജു എബ്രഹാം, മാനന്തവാടി അർബർ കോപ്പറേറ്റീവ് സൊസൈറ്റി പനമരം ശാഖ മാനേജർ കെ രതീഷ്, ഡോ റെയ്‌സ ഭാനു, ജോൺ മാത്യു, വില്ലേജ് ഇൻഡസ്ട്രിസ് ഓഫീസർ അനിത എം നന്ദി എന്നിവര്‍ സംസാരിച്ചു.
ഓണം ഖാദി മേള ഉദ്ഘാടനം ചെയ്തു
