ചെതലയം: സുൽത്താൻ ബത്തേരി നഗരസഭയുടെ മാലിന്യമുക്ത നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി സംഘടിപ്പിച്ച മെഗാ ക്ലീനിങ് ക്യാമ്പയിൻ നഗരസഭ ചെയർപേഴ്സൺ ടി കെ രമേശ് ഉദ്ഘാടനം ചെയ്തു. ചെതലയം ആറാം മൈലിൽ നടന്ന പരിപാടിയിൽ ഹരിത കർമ്മസേനാംഗങ്ങളും തൊഴിലുറപ്പ് തൊഴിലാളികളും പ്രാദേശിക വാസികളും പങ്കെടുത്തു.
ക്യാമ്പയിന്റെ ഭാഗമായി പ്രദേശത്തെ മാലിന്യങ്ങൾ ശേഖരിക്കുകയും പരിസരം ശുചീകരിക്കുകയും ചെയ്തു. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷാമില ജുനൈസ് അധ്യക്ഷത വഹിച്ചു. നഗരസഭ ക്ലീൻ സിറ്റി മാനേജർ സന്തോഷ് കുമാർ, ഡിവിഷൻ കൗൺസിലർ പി ആർ നിഷ എന്നിവർ സംസാരിച്ചു.