കൽപ്പറ്റ ഖാദി ഗ്രാമ സൗഭാഗ്യയിൽ ഓണം ഖാദി മേളയ്ക്ക് തുടക്കമായി. കൽപ്പറ്റ നഗരസഭ ചെയർമാൻ ടി ജെ ഐസക്ക് ഉദ്ഘാടനം ചെയ്തു. ഖാദി ഓണം മേള സമ്മാന പദ്ധതിയുടെ ആദ്യ വാര നറുക്കെടുപ്പും ചെയർമാൻ നിർവഹിച്ചു. ഖാദി ബോർഡ് വയനാട് പ്രൊജക്റ്റ് ഓഫീസർ കെ വിനോദ്, ഖാദി ഗ്രാമ സൗഭാഗ്യ മാനേജർ ഷൈജു എബ്രഹാം എന്നിവർ സംസാരിച്ചു.
കൽപ്പറ്റയിൽ ഓണം ഖാദി മേളയ്ക്ക് തുടക്കമായി
