വയനാട് ജില്ലാ സംസ്കൃതം കൗൺസിലിന്റെ ആഭിമുഖ്യത്തില്‍ സംസ്കൃതദിനാചരണം സംഘടിപ്പിച്ചു. മുട്ടില്‍ ഡബ്ല്യൂഒവിഎച്ച്എസ്എസിൽ നടന്ന സംസ്കൃത ദിനാചരണം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ ഉദ്ഘാടനം ചെയ്തു. സംസ്കൃതം പ്രശ്നോത്തരി മത്സര വിജയികൾക്കും, സ്കോളർഷിപ്പ് പരീക്ഷാ വിജയികൾക്കും സമ്മാനങ്ങൾ വിതരണം ചെയ്തു.
ജില്ലാ വിദ്യാഭ്യാസ ഓഫീസർ സി വി മന്‍മോഹൻ അധ്യക്ഷനായി. ഗുരുവായൂർ സംസ്കൃത അക്കാദമി ചെയര്‍മാന്‍ പദ്മനാഭൻ സംസ്കൃത ദിന സന്ദേശം നല്‍കി. ജില്ലാ സംസ്കൃതം കൗണ്‍സില്‍ സെക്രട്ടറി ദിലീപ്, എ കെ ശശി , കെ വനജ എന്നിവർ സംസാരിച്ചു.