ഇന്ത്യൻ പൗരന്മാർക്കുള്ള OCI മാനദണ്ഡങ്ങൾ കർശനമാക്കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. OCI പദ്ധതിയുടെ ദുരുപയോഗം തടയുകയും സമഗ്രത നിലനിർത്തുകയുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഒരു വ്യക്തിക്ക് രണ്ട് വർഷമോ അതിൽ കൂടുതലോ തടവ് ശിക്ഷ ലഭിച്ചാലോ, ഏഴ് വർഷമോ അതിൽ കൂടുതലോ തടവ് ശിക്ഷ ലഭിക്കാവുന്ന കൃത്യത്തിന് കുറ്റപത്രം സമർപ്പിച്ചാലോ OCI രജിസ്ട്രേഷൻ റദ്ദാക്കുമെന്ന് മന്ത്രാലയം അറിയിച്ചു. ഇന്ത്യൻ വംശജർക്കും, കുടുംബത്തിനും ദീർഘകാലം ഇന്ത്യയിൽ തുടരാന്‍ നൽകുന്ന അനുമതിയാണ് ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ കാർഡ്.
ഇന്ത്യൻ പൗരന്മാർക്കുള്ള OCI മാനദണ്ഡങ്ങൾ കർശനമാക്കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം
