കൃഷ്ണഗിരി : മദ്യപിച്ച് വാഹനമോടിച്ച് നിരവധി വാഹനങ്ങളിൽ ഇടിച്ച ഡ്രൈവറെ നാട്ടുകാർ പിടികൂടി പൊലീസിലേൽപ്പിച്ചു.ഒരാൾക്ക് പരിക്കേറ്റു കരണി മാധവ സൗധം അഭിഷേകിനാണ് അപകടത്തിൽ പരിക്കേറ്റത്. കൃഷ്ണഗിരി മൈലമ്പാടി പനക്കൽ രാജൻ ഓടിച്ച ഇന്നോവ കാറാണ് അപകടപരമ്പര ഉണ്ടാക്കിയത്. അഞ്ച് വാഹനങ്ങളിലും ഇലക്ട്രിക് പോസ്റ്റിലും വാഹനം ഇടിച്ചു. വാഹനമിടിച്ച യുവാവിന് ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്
മദ്യപിച്ച് വാഹനമോടിച്ച് അപകടപരമ്പര ഡ്രൈവറെ നാട്ടുകാർ പിടികൂടി പൊലീസിലേൽപ്പിച്ചു; ഒരാൾക്ക് പരിക്ക്
