ഇന്ത്യയ്‌ക്കെതിരെ പാകിസ്ഥാൻ നടത്തുന്ന വിദ്വേഷ പരാമർശങ്ങൾക്ക് ശക്തമായ താക്കീത് നൽകി ഇന്ത്യ. സ്വന്തം പരാജയങ്ങൾ മറച്ചുവെക്കാൻ ഇന്ത്യക്കെതിരെ നടത്തുന്ന കുപ്രചരണങ്ങൾ നിർത്തിയില്ലെങ്കിൽ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന് വിദേശകാര്യ വക്താവ് രൺധീർ ജയ്‌സ്വാൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.