ഐ.എസ്.ആര്‍.ഒ-യുടെ 56-ാമത് സ്ഥാപക ദിനം ഇന്ന്. ഇന്ത്യൻ ബഹിരാകാശ ഗവേഷണ മേഖലയുടെ മുന്നേറ്റത്തിന് ഐ.എസ്.ആര്‍.ഒ-യുടെ പങ്ക് നിസ്തുലം

ഇന്ത്യൻ ബഹിരാകാശ ഗവേഷണ പ്രവർത്തനങ്ങൾക്ക് സുപ്രധാന പങ്ക് വഹിച്ച ISRO യുടെ 56-ാമത് സ്ഥാപക ദിനമാണ് ഇന്ന്. ബഹിരാകാശ ഗവേഷണ പ്രസ്ഥാനത്തിന് ഇന്ത്യയിൽ അടിത്തറ പാകിയത് വിക്രം സാരാഭായിയെന്ന അതുല്യ പ്രതിഭയായിരുന്നു.

 

രാജ്യത്തിന്റെ പുരോഗതിയ്ക്ക് ശാസ്ത്ര സാങ്കേതിക വിദ്യകളുടെ വികാസം അത്യന്താപേക്ഷിതമാണ്, എന്ന കാഴ്ചപ്പാടുണ്ടായിരുന്ന പ്രധാനമന്ത്രി ജവഹർലാൽ നെഹ്രു 1961 ൽ ബഹിരാകാശ ഗവേഷണത്തെ ആണവോർജ്ജ വിഭാഗത്തിന്റെ നിയന്ത്രണത്തിലാക്കി.1962-ൽ ആണവോർജ്ജ വകുപ്പിന്റെ തലവനായിരുന്ന ഹോം ബാബാ ഇന്ത്യൻ നാഷണൽ കമ്മിറ്റി ഫോർ സ്പേസ് റിസർച്ച് അഥവാ INCOSPAR രൂപീകരിച്ചു. ഡോ. വിക്രം സാരാഭായ്‌യെ ചെയർമാനുമാക്കി. തുടർന്ന്, INCOSPAR-ന് പകരമായി 1969 ഓഗസ്റ്റ് 15 നാണ് ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന ആയ ഐഎസ്ആർഒ സ്ഥാപിതമായത്.


Join our Whatsapp group for more Live News..
Click to join our Whatsapp group

Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *