സെന്റർ ഫോർ പൊളിറ്റിക്കൽ സയൻസ് കേരളയുടെ ഈ വർഷത്തെ ജനപക്ഷം അവാർഡിന് സുൽത്താൻ ബത്തേരി നഗരസഭ അർഹമായി. സ്വരാജ് പുരസ്കാരം രണ്ട് തവണ നേടിയ നഗരസഭയെ ക്ലീൻ സിറ്റി, ഫ്ളവർസിറ്റി, ഹാപ്പി ഹാപ്പി ബത്തേരി തുടങ്ങിയ പദ്ധതികളടക്കമുളളവയാണ് അവാർഡിന് അർഹമാക്കിയത്.കേരളത്തിലെ വിവിധ നഗരസഭകളിൽ നടന്ന കാര്യങ്ങളെക്കുറിച്ച് വിധി നിർണ്ണയ സമിതി നിരീക്ഷിച്ചു തുടർന്നാണ് ഈ വർഷംമികച്ച പ്രവർത്തനങ്ങൾക്ക് സുൽത്താൻ ബത്തേരി നഗരസഭ ജനപക്ഷം അവാർഡിന് അർഹരായി.