രാജ്യത്ത് വാഹന വില കുത്തനെ കുറയും, ജിഎസ്‍ടി വെട്ടിക്കുറയ്ക്കുന്ന നിര്‍ണായക തീരുമാനവുമായി കേന്ദ്ര സര്‍ക്കാർ

ഡൽഹി :രാജ്യത്ത് പാസഞ്ചർ കാറുകളുടെയും ഇരുചക്ര വാഹനങ്ങളുടെയും വില കുത്തനെ കുറഞ്ഞേക്കും. ഒക്ടോബറോടെ നിരക്ക് കുറയ്ക്കാനും ചരക്ക് സേവന നികുതി (ജിഎസ്ടി) ലളിതമാക്കാനും സർക്കാർ പദ്ധതിയിടുന്നു.

 

ചരക്ക് സേവന നികുതി ( ജിഎസ്ടി) ഘടനാപരമായ പരിഷ്കരണത്തിന്റെ ഭാഗമായി കേന്ദ്രം മുന്നോട്ടുവയ്ക്കുന്ന നിർദ്ദേശം അടുത്ത യോഗം ചേരുമ്പോള്‍ ജിഎസ്ടി കൗണ്‍സിലില്‍ പാസായാല്‍, ഹൈബ്രിഡ്, ഇലക്‌ട്രിക് വാഹനങ്ങള്‍ ഒഴികെയുള്ള പാസഞ്ചർ കാറുകളുടെയും മുച്ചക്ര, ഇരുചക്ര വാഹനങ്ങളുടെയും നികുതി ദീപാവലി വില്‍പ്പന സീസണോടെ ഗണ്യമായി കുറയും. ഇന്ത്യയുടെ 79-ാമത് സ്വാതന്ത്ര്യദിനാഘോഷ വേളയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ പദ്ധതി പ്രഖ്യാപിച്ചിരുന്നു. ഒന്നിലധികം വിഭാഗങ്ങളിലുടനീളം ആഭ്യന്തര ആവശ്യം വർദ്ധിപ്പിക്കുക എന്നതാണ് ഈ നീക്കം ലക്ഷ്യമിടുന്നത്. ഈ തീരുമാനം രാജ്യത്തെ യാത്രാവാഹനങ്ങളുടെ വില കുറയാൻ ഇടയാക്കും.

 

നിലവില്‍ മിക്ക സാധനങ്ങള്‍ക്കും സേവനങ്ങള്‍ക്കും സർക്കാർ 5, 12, 18, 28 ശതമാനം നികുതിയാണ് ചുമത്തുന്നത്. എന്നാല്‍ അടുത്ത തലമുറ ജിഎസ്‍ടി പരിഷ്‍കാരങ്ങള്‍ പ്രകാരം അവശ്യവസ്‍തുക്കള്‍ക്കും ദൈനംദിന ഉപയോഗ വസ്‍തുക്കക്ഷക്കും അഞ്ച് ശതമാനം മെറിറ്റ് നിരക്കും 18 ശതമാനം സ്റ്റാൻഡേർഡ് നിരക്കും ഉള്ള രണ്ട് തലങ്ങളിലുള്ള ജിഎസ്‍ടിയാണ് കേന്ദ്രത്തിന്റെ പദ്ധതി. കാറുകള്‍ക്കും ഇരുചക്ര വാഹനങ്ങള്‍ക്കും നിലവില്‍ 28 ശതമാനം നികുതിയാണ് ചുമത്തുന്നത്. പുതിയ പദ്ധതി അനുസരിച്ച്‌ ഇത് 18 ശതമാനമായി കുറയ്ക്കാൻ കഴിയും. ഈ കുറവ് കാരണം ഉപഭോക്താവിന് വിലയില്‍ അഞ്ച് മുതല്‍ 10 ശതമാനം വരെ ലാഭിക്കാം.

 

ഈ നീക്കം എൻട്രി ലെവല്‍ ഇരുചക്ര വാഹനങ്ങളിലും 10 ലക്ഷത്തില്‍ താഴെയുള്ള സബ് കോംപാക്റ്റ് കാറുകളിലും വില്‍പ്പന കൂട്ടാൻ സഹായിക്കും . മാത്രമല്ല ഓട്ടോമോട്ടീവ് ഘടകങ്ങളുടെ വിലയും കുറയും. എൻട്രി ലെവല്‍ ഇരുചക്ര വാഹനങ്ങള്‍ക്കുള്ള ജിഎസ്‍ടി കുറയ്ക്കല്‍ വാഹന നിർമ്മാതാക്കള്‍ വളരെക്കാലമായി മുന്നോട്ടുവയ്ക്കുന്ന ഒരു പ്രധാന ആവശ്യമാണ്. അതേസമയം ഇലക്‌ട്രിക് വാഹനങ്ങള്‍ അഞ്ച് ശതമാനം നികുതി സ്ലാബില്‍ തുടരാൻ സാധ്യതയുണ്ട്. ഒപ്പം പുതിയ ജിഎസ്‍ടി വ്യവസ്ഥയില്‍ ആഡംബര കാറുകള്‍ക്ക് നിലവിലുള്ള നികുതി ഘടന തുടരാനാണ് സാധ്യത. മാത്രമല്ല, യാത്രാ വാഹനങ്ങള്‍ക്ക് നഷ്ടപരിഹാര സെസ് ബാധകമാക്കുന്നത് സർക്കാർ തുടരാനും സാധ്യതയുണ്ട്.

 

ജിഎസ്‍ടി കൗണ്‍സില്‍ വരാനിരിക്കുന്ന യോഗത്തില്‍ ഈ ശുപാർശകള്‍ ചർച്ച ചെയ്യുമെന്നും ഇത് വേഗത്തില്‍ നടപ്പിലാക്കുക എന്ന ലക്ഷ്യത്തോടെയായിരിക്കുമെന്നും ധനകാര്യ മന്ത്രാലയം അറിയിച്ചു. ഈ വർഷം ദീപാവലിയോടെ പുതിയ നികുതി മാനദണ്ഡങ്ങള്‍ നടപ്പിലാക്കാൻ സാധ്യതയുണ്ടെന്നും ഒക്ടോബർ അവസാനമോ നവംബറോ ആകുമ്പോഴേക്കും വിലയില്‍ മാറ്റം വരുത്തുമെന്ന് സൂചന നല്‍കുന്നു.


Join our Whatsapp group for more Live News..
Click to join our Whatsapp group

Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *