യുഎയില്‍ വിമാനത്താവളങ്ങളില്‍ വന്‍ തിരക്ക്. നാട്ടില്‍ പോയവര്‍ വേനല്‍ അവധി കഴിഞ്ഞ് തിരിച്ചെത്താന്‍ തുടങ്ങിയതിനാലാണ് തിരക്ക് അനുഭവപ്പെടുന്നത്. അബുദാബി, ഷാര്‍ജ, റാസല്‍ഖൈമ, ഫുജൈറ, അല്‍ഐന്‍ വിമാനത്താവളങ്ങളിലാണ് ഏറ്റവും കൂടുതല്‍ തിരക്ക്. 12 ദിവസത്തിനിടയില്‍ 36 ലക്ഷം ആളുകളെങ്കിലും വിമാനത്താവളത്തിലെത്തിച്ചേരുമെന്നാണ് പ്രതീക്ഷ.
തിരക്കേറിയതോടെ വിമാനക്കമ്പനികള്‍ നാലിരട്ടി വര്‍ധനയാണ് ടിക്കറ്റ് നിരക്കില്‍ വരുത്തിയിരിക്കുന്നത്. രണ്ടരലക്ഷത്തിനടുത്ത് ആളുകളാണ് ഇന്ന് യുഎഇ വിമാനത്താവളം വഴി തിരിച്ചെത്തുന്നത്. 98.8 ലക്ഷം യാത്രക്കാരാണ് യുഎഇ വിമാനത്താവളത്തിലൂടെ ഈ വര്‍ഷംആദ്യപകുതിയില്‍ കടന്നു പോയത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 6ശതമാനം വര്‍ധനയാണ് ഇതിലുണ്ടായിരിക്കുന്നത്.
12 വയസ്സിനു മുകളിലുള്ള യാത്രക്കാര്‍ സ്മാര്‍ട്ട് ഗേറ്റ് ഉപയോഗിച്ചാല്‍ ഇമിഗ്രേഷന്‍ നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. ഭിന്നശേഷിക്കാര്‍ പ്രത്യേക കൗണ്ടറിന്റെ സേവനം പ്രയോജനപ്പെടുത്തിയാല്‍ കാത്തിരിപ്പ് ഒഴിവാക്കമെന്ന് അറിയിപ്പിലുണ്ട്.