ന്യൂഡൽഹി : രണ്ട് ദിവസത്തെ സന്ദർശനത്തതിനായി ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി, ഇന്ന് ഇന്ത്യയിലെത്തും. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്‍റെ ക്ഷണപ്രകാരമാണ് സന്ദർശനം. ഇന്ത്യ-ചൈന അതിർത്തി പ്രശ്നം സംബന്ധിച്ച പ്രത്യേക പ്രതിനിധികളുടെ 24-ാമത് ചർച്ചയിൽ ശ്രീ അജിത് ഡോവലിനൊപ്പം അദ്ദേഹം പങ്കെടുക്കും. വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായും ചൈനീസ് വിദേശകാര്യ മന്ത്രി കൂടിക്കാഴ്ച നടത്തും.