ന്യൂഡൽഹി: ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി മഹാരാഷ്ട്ര ഗവര്‍ണര്‍ സി പി രാധാകൃഷ്ണന്‍ മത്സരിക്കും. തമിഴ്നാട് സ്വദേശിയാണ് അദ്ദേഹം ബിജെപി പാര്‍ലമെന്ററി ബോര്‍ഡ് യോഗത്തിന് ശേഷം ബിജെപി അധ്യക്ഷനും കേന്ദ്രമന്ത്രിയുമായ ജെപി നഡ്ഡയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. തെരഞ്ഞെടുപ്പില്‍ സമവായത്തില്‍ എത്തുന്നതിന് എല്ലാ പാര്‍ട്ടികളുമായും ആശയവിനിമയം നടത്താനാണ് ബിജെപി ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു. ശ്രീ. രാധാകൃഷ്ണന്റെ പാര്‍ലമെന്ററി ഇടപെടലുകള്‍ ശ്രദ്ധേയമായിരുന്നുവെന്നും, ഗവര്‍ണര്‍ കാലയളവില്‍ സാധാരണ പൗരന്മാര്‍ നേരിടുന്ന വെല്ലുവിളികള്‍ പരിഹരിക്കുന്നതിലാണ് അദ്ദേഹം ശ്രദ്ധ കേന്ദ്രീകരിച്ചതെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും അഭിനന്ദനം അറിയിച്ചു. ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിനുള്ള നാമനിര്‍ദ്ദേശ പത്രികകള്‍ വ്യാഴാഴ്ച വരെ സമര്‍പ്പിക്കാം. അടുത്ത മാസം 9 നാണ് തിരഞ്ഞെടുപ്പ്.