ന്യൂഡൽഹി : വോട്ടു തിരിമറി ആരോപണം തള്ളി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ. ഭരണഘടനാപരമായ ഉത്തരവാദിത്തങ്ങളിൽ നിന്ന് കമ്മീഷൻ ഒരിക്കലും പിന്മാറില്ലെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ വ്യക്തമാക്കി. തിരഞ്ഞെടുപ്പ് കമ്മീഷന് രാഷ്ട്രീയ വിവേചനമില്ലെന്നും അദ്ദേഹം ന്യൂഡല്‍ഹിയില്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു.ഇരട്ട വോട്ട് നടന്നതായി ചിലർ ആരോപിക്കുന്നുണ്ടെങ്കിലും തെളിവ് ചോദിച്ചാൽ ഉത്തരമില്ലെന്നും ശ്രീ ഗ്യാനേഷ് കുമാർ പറഞ്ഞു.