ബത്തേരി :1980കൾക്ക് ശേഷമുള്ള മലയാളത്തിലെ മധുരഗാനങ്ങൾ പാടാനും ആസ്വദിക്കാനും , ഒരു പുതിയ കൂട്ടായ്മ രൂപീകരിച്ചു. ‘ചിത്രഗീതം ‘ എന്ന പേരുള്ള ഈ കൂട്ടായ്മയാണ് രൂപികരിച്ചത്. മോഹൻലാൽ, മമ്മൂട്ടി,സുരേഷ്‌ഗോപി ജയറാം, ഉർവശി, പാർവതി, ശോഭന തുടങ്ങിയ താരങ്ങൾ അഭിനയിച്ച സൂപ്പർഹിറ്റ് സിനിമകളിൽ ജോൺസൻ, രവീന്ദ്രൻ, ശ്യാം, ഔസേപ്പച്ചൻ, ഒ ൻ വി, ബിച്ചു തിരുമല പൂവച്ചൽ ഖാദർ, ഗിരീഷ് പുത്തഞ്ചേരി.. എന്നിവർ ചേർന്നൊരുക്കിയ പാട്ടുകളുടെ നനുത്ത ഓർമകളിലേക്ക് നമ്മുടെ മനസിനെ പിൻവിളിക്കുകയാണ്..
കൂട്ടായ്മയുടെ ഉത്ഘാടനം, ഓഗസ്റ്റ് 14 ന് എടത്തറ ഹാളിൽ ഗ്രാമഫോൺ പ്രസിഡന്റ് ശ്രീ എം.ബാലകൃഷ്ണൻ നിർവഹിച്ചു. Dr. മധുസൂദനൻ, ശ്രീ വേണുനാഥൻ പി എം, ബീന സത്യനാഥൻ, രാമചന്ദ്രമാരാർ എന്നിവർ തിരി തെളിയിച്ചു. ചിത്രഗീതം പ്രസിഡന്റ് -Dr. സുരാജ്, സെക്രട്ടറിശ്രീ. സുധീഷ് സ്വരലയ, ട്രഷറര്‍. ശ്രീ.ഗോപകുമാർ, ജോയിന്റ് സെക്രട്ടറിമാർ ശ്രീ രാജീവ് പരത്തുള്ളി, ശ്രീ. ജയൻ കുപ്പാടി,വൈസ് പ്രസിഡന്റ് ശ്രീ. ബാബുരാജ് ,എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
തുടർന്ന് 1980- 90 , 2000 വർഷങ്ങളിലെ സൂപ്പർഹിറ്റ് മെലഡികളുടെ ഗാനാ ലാപനവും നടത്തപെട്ടു.ബത്തേരിയിലെ നുറോഓളം സംഗീതാസ്വാദകർ സാക്ഷ്യം വഹിച്ച ചടങ്ങിന് കെ ഗോപകുമാർ നന്ദി പറഞ്ഞു.