തിരുവനന്തപുരം: മിൽമയുടെ ബോട്ടിൽ മിൽക്ക് വിപണിയിൽ ഇറങ്ങി. തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ മന്ത്രി ചിഞ്ചു റാണി ഇന്നലെ ബോട്ടിൽ മിൽക്ക് പുറത്തിറക്കി. പ്ലാസ്റ്റിക് ഉപയോഗം കുറക്കുക എന്ന ലക്ഷ്യത്തോടെയാണ് മിൽമ, ബോട്ടിൽ മിൽക്ക് പുറത്തിറക്കിയിയതെന്ന് മന്ത്രി പറഞ്ഞു. മൂന്ന് ദിവസം വരെ കേടുകൂടാതെ സൂക്ഷിക്കാവുന്ന വിധത്തിലാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്. ബോട്ടിൽ തിരിച്ച് എടുക്കുന്ന പദ്ധതിയും മില്‍മയുടെ പരിഗണനയിലുണ്ട്.