കേരളത്തിൽ ഓണക്കാലത്ത് വിതരണം ചെയ്യുന്ന ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം ഉറപ്പാക്കാൻ പരിശോധനകള്‍ ശക്തമാക്കുമെന്ന് മന്ത്രി വീണ ജോർജ്. കഴിഞ്ഞ ഒരു മാസത്തിനിടെ 17,000ത്തോളം ലിറ്റര്‍ വ്യാജ വെളിച്ചെണ്ണ പിടിച്ചെടുത്തതായും മന്ത്രി പറഞ്ഞു. ഉപഭോക്താക്കള്‍ക്ക് ഭക്ഷ്യസുരക്ഷ സംബന്ധിച്ച പരാതികള്‍ 1800 425 1125 എന്ന ടോള്‍ ഫ്രീ നമ്പറില്‍ അറിയിക്കാവുന്നതാണ്.