ഓണത്തിന് കുടുംബശ്രീ ഉത്പന്നങ്ങൾ വീട്ടിലേക്ക് എത്തിക്കുന്ന പോക്കറ്റ് മാർട്ട് ഓൺലൈൻ സ്റ്റോറിന്റെ പോസ്റ്റർ ജില്ലാ കളക്ടർ ഡി ആർ മേഘശ്രീ പ്രകാശനം ചെയ്തു. പോക്കറ്റ്മാർട്ട് വഴി ഇനി ഉത്പന്നങ്ങളും മറ്റു സേവനങ്ങളും ആവശ്യക്കാർക്ക് ലഭ്യമാക്കും. കുടുംബശ്രീയുടെ ഓണം ഗിഫ്റ്റ് ഹാമ്പറുകൾക്ക് ആവശ്യക്കാർ ഏറേയാണ്. കൂടാതെ ഓണസദ്യ ഓർഡറുകളും കുടുംബശ്രീ ജില്ലാ മിഷൻ സ്വീകരിക്കുന്നുണ്ട്. മിതമായ നിരക്കിൽ രുചിയേറിയ ഓണസദ്യ വീടുകളിലേക്ക് എത്തിച്ചു നൽകും. എല്ലാ ഗ്രാമപഞ്ചായത്തിലും രണ്ട് വിപണന മേളകൾ നടത്താൻ കുടുംബശ്രീ മുൻകൈ എടുക്കുന്നുണ്ട്. ഈ വർഷത്തെ ജില്ലാതല ഓണവിപണന മേള അമ്പലവയൽ ബസ് സ്റ്റാൻഡിനു സമീപം ഓഗസ്റ്റ് 30 മുതൽ സെപ്റ്റംബർ 3 വരെ നടത്തും. മേളകളോട് അനുബന്ധിച്ച് കലാ പരിപാടികളും ഉണ്ടാകും.
പ്രകാശനത്തിൽ കുടുംബശ്രീ എഡിഎം സി കെ കെ ആമീൻ, ഡിപിഎം അർഷഖ് സുൽത്താൻ, ബ്ലോക്ക് കോർഡിനേറ്റർമാരായ എം എസ് മഹിജ, വിദ്യമോൾ, ടി ജെ അതുല്യ എന്നിവർ സംബന്ധിച്ചു.