നാടുകടത്തൽ കർശനമാക്കാനൊരുങ്ങി യുഎസ്; 5.5 കോടിയിലധികം വിസകൾ പുനപരിശോധിക്കുന്നു

വാഷിങ്ടൺ : കുടിയേറ്റ നിയന്ത്രണ നടപടികളുടെ വിപുലീകരണത്തിന്റെ ഭാഗമായി നാടുകടത്തലിന് കാരണമായേക്കാവുന്ന നിയമലംഘനങ്ങളുണ്ടോ എന്നറിയാൻ വിദേശികൾ നൽകിയ 5.5 കോടിയിലധികം വിസകൾ അമേരിക്ക പുനപരിശോധിക്കുന്നു. വ്യാഴായ്ചയാണ് ട്രംപ് ഭരണകൂടം ഇക്കാര്യം അറിയിച്ചത്.

 

വിനോദസഞ്ചാരികൾ ഉൾപ്പെടെ എല്ലാ യുഎസ് വിസ ഉടമകളും തുടർച്ചയായ പരിശോധക്ക് വിധേയരാണെന്ന് സ്റ്റേറ്റ് ഡിപ്പാർട്ട്മെൻ്റ് അറിയിച്ചു. നാടുകടത്തലിന് കാരണമായേക്കാവുന്ന ലംഘനങ്ങൾ കണ്ടെത്തിയാൽ വിസ റദ്ദാക്കപ്പെടും. വിസ ഉടമ അമേരിക്കയിൽ തുടരുകയാണെങ്കിൽ അവരെ നാടുക്കടത്തുകയും ചെയ്യും.

 

വിസയിൽ അനുവദിച്ച സമയപരിധി കഴിഞ്ഞും തങ്ങുന്നവർ, ക്രിമിനൽ പ്രവർത്തനം, പൊതു സുരക്ഷയ്ക്ക് ഭീഷണികൾ, ഏതെങ്കിലും തരത്തിലുള്ള തീവ്രവാദ പ്രവർത്തനങ്ങളിൽ ഏർപ്പെടൽ അല്ലെങ്കിൽ തീവ്രവാദ സംഘടനയ്ക്ക് പിന്തുണ നൽകൽ തുടങ്ങിയ കാര്യങ്ങളാണ് പ്രധാനമായും പരിശോധിച്ചു വരുന്നത്.

 

ഡൊണാള്‍ഡ് ട്രംപ് അധികാരമേറ്റ ശേഷം യുഎസില്‍ അനധികൃത കുടിയേറ്റക്കാര്‍ക്കുനേരെ കര്‍ശന നടപടിയാണ് സ്വീകരിച്ചുവരുന്നത്. അതിന്റെ തുടര്‍ച്ചയാണ് ഇപ്പോഴത്തെ നടപടിയെന്നും യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെൻ്റ് പറഞ്ഞു.

 


Join our Whatsapp group for more Live News..
Click to join our Whatsapp group


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *