രാജ്യത്തെ വടക്കു പടിഞ്ഞാറന്‍ മേഖലയില്‍ അടുത്ത രണ്ട് ദിവസം അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഗുജറാത്ത്, ഒഡീഷ, രാജസ്ഥാന്‍, ഉത്താരാഖണ്ഡ് എന്നിവിടങ്ങളിലെ ഒറ്റപ്പെട്ട ഇടങ്ങളില്‍ ഇന്നും നാളെയും കനത്ത മഴയ്ക്ക് സാധ്യത. ബിഹാര്‍, ഛത്തീസ്ഗഡ്, തീരദേശ ആന്ധ്രാ പ്രദേശ്, ഹിമാചല്‍ പ്രദേശ്, ജമ്മുകശ്മീര്‍ എന്നിവിടങ്ങളിലും സമാന കാലാവസ്ഥ അനുഭവപ്പെടും. കേരളത്തിലും ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ട്.