കേരളത്തിൽ, സപ്ലൈകോ ഓണം ഫെയറിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് നിർവഹിക്കും. വൈകിട്ട് നാലിന് തിരുവനന്തപുരം കിഴക്കേകോട്ടയിലെ ഇ.കെ.നായനാർ പാർക്കിലാണു പരിപാടി. ഓണത്തിനായി രണ്ടര ലക്ഷത്തോളം ക്വിന്റൽ ഭക്ഷ്യധാന്യങ്ങൾ സപ്ലൈകോ സംഭരിച്ചിട്ടുണ്ട്. സബ്സിഡി അരിയ്ക്കു പുറമേ ഓണക്കാലത്ത് കാർഡൊന്നിന്, 20 കിലോ പച്ചരിയോ പുഴുക്കലരിയോ 25 രൂപ നിരക്കിൽ പ്രത്യേകമായി ലഭ്യമാക്കും.