മലബാറിലെ മൂന്ന് ജില്ലകളില്‍ അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചതോടെ ആശങ്ക കൂടുന്നു. മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലായി ഏഴുപേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഈ മൂന്ന് ജില്ലകളിൽ അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചത് ആരോഗ്യവകുപ്പിന് വലിയ ആശങ്കയുണ്ടാക്കുന്നു. ഈ ജില്ലകളിലായി ഏഴുപേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. രോഗത്തിന്റെ ഉറവിടം കൃത്യമായി കണ്ടെത്താൻ കഴിയാത്തതാണ് ആരോഗ്യ വകുപ്പിനെ പ്രധാനമായും വലയ്ക്കുന്നത്. നിലവിൽ രോഗം സ്ഥിരീകരിച്ച ഏഴു പേരും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇതിൽ കോഴിക്കോട് ഓമശ്ശേരി സ്വദേശിയായ മൂന്ന് മാസം പ്രായമുള്ള കുഞ്ഞിന്റെ നില അതീവ ഗുരുതരമായി തുടരുകയാണ്. മലപ്പുറം ചേലമ്പ്ര സ്വദേശിയായ യുവാവും താമരശ്ശേരി സ്വദേശിയായ കുട്ടിയും ഉൾപ്പെടെയുള്ളവരാണ് ചികിത്സയിലുള്ളത്.
അമീബിക് മസ്തിഷ്ക ജ്വരം; വയനാട് അടക്കമുള്ള മൂന്ന് ജില്ലകള്‍ക്ക് മുന്നറിയിപ്പ്
