മുട്ടിൽ: ഇരുപത്തിയഞ്ചാമത് വയനാട് ജില്ലാ ജൂഡോ ചാമ്പ്യൻഷിപ്പ് മുട്ടിൽ ഡബ്യു എം ഒ ഒഡിറ്റോറിയത്തിൽ ടി. സിദ്ധീഖ് എം. എൽ എ ഉദ്ഘാടനം ചെയ്തു. പുരോഗതിയിലേക്ക് മുന്നേറുന്ന കെട്ടുറപ്പുള്ള സമൂഹത്തിന് കായിക ക്ഷമതയുള്ള യുവത്വം അനിവാര്യമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. അഡ്വ. വി.പി യൂസഫ് അധ്യക്ഷനായിരുന്നു. താൽപ്പര്യമുള്ള മേഖലകളെ കണ്ടെത്തി കലാ-കായിക രംഗത്തേക്ക് വിദ്യാർത്ഥികളെ ആകർഷിച്ച് ബന്ധിപ്പിക്കുന്നതിലൂടെ മാനസികവും ശാരീരികവുമായ ഏകാഗ്രതയും അച്ചടക്കവും വളർത്തിയെടുക്കാൻ സാധിക്കും, രക്ഷിതാക്കൾ ഇതിനായി വയനാട് ജില്ലാ ജൂഡോ അസോസിയേഷൻ പ്രസിഡൻറ് കൂടിയായ എം.എൽ.എ. അഭിപ്രായപ്പെട്ടു. പ്രയാസമനുഭവിക്കുന്നവർക്ക് ഫീസില്ലാതെ പരിശീലിക്കാൻ അത്യാധുനിക സൗകര്യങ്ങളോടെയുള്ള ജൂഡോ അക്കാദമി അസോസിയേഷൻ്റെ നേതൃത്വത്തിൽ കൽപറ്റയിൽ ഉടൻ ആരംഭിക്കും ചേർത്തു. വയനാട് ജില്ലാ ജൂഡോ അസോസിയേഷൻ ഡബ്ല്യു.എം.ഒയുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിച്ചത്.
കോവിഡിന് ശേഷം കായിക മേഖല പ്രതിസന്ധിയിലൂടെ കടന്നുപോകുന്നത്. റയിൽവേ യാത്രയിലടക്കം ലഭ്യമായിരുന്ന ആനുകൂല്യങ്ങൾ പുനഃസ്ഥാപിക്കപ്പെട്ടിട്ടില്ല. കായികരംഗത്തെ മുരടിപ്പ് ലഹരി ഉപഭോഗം ഉൾപ്പെടെയുള്ള തിന്മകൾ വർദ്ധിക്കുന്നത് സാമൂഹ്യപാഠമാണ്. പ്രതിസന്ധിഘട്ടത്തിലും തളരാതെ മുന്നോട്ടുപോകാൻ ജില്ലാ ജൂഡോ അസോസിയേഷനു സാധിച്ചിട്ടുണ്ട് മുഖ്യാതിഥി ജോയ് വർഗീസ് കെ. സ്‌പോർട്‌സ് കൗൺസിൽ വൈസ് പ്രസിഡൻ്റ് സലിം കടവൻ, കേരള ജൂഡോ അസോസിയേഷൻ സെക്രട്ടറി റെൻ പിആർ, മനോജ് മഹാ ദേവ, സുബൈർ ഇള കുളം, അയ്യൂബ്, പികെ അഷ്‌റഫ് സി, സാജിദ് എൻ.സി., സമീർ കാവാട്, സാജിദ്, ഷബീന എന്നിവർ സംസാരിച്ചു. ഗിരീഷ് പെരുന്തട്ട സ്വാഗതവും ബൈജു.പി.സി നന്ദിയും പറഞ്ഞു.