മാനന്തവാടിയിൽ വയോധിക കയ്യും കാലും സ്വയം വെട്ടി മുറിച്ച്‌ മരിച്ചു

മാനന്തവാടി: പയ്യമ്പള്ളിയിൽ വയോധിക സ്വയം വെട്ടി മരിച്ചു. മുട്ടൻകര പൂവ്വത്തിങ്കൽ ചാക്കോയുടെ ഭാര്യ മേരി (67) ആണ് മരിച്ചത്. ഇന്ന് രാവിലെ ഏഴേ മുക്കാലോടെയാണ് സംഭവം പുറത്ത് അറിയുന്നത്.

 

ഭർത്താവ് ചാക്കോ പള്ളിയിൽ പോയി തിരികെ വന്നപ്പോൾ വീടിന്റെ ഇരു വാതിലുകളും അകത്ത് നിന്നും പൂട്ടിയ നിലയിൽ കാണപ്പെടുകയായിരുന്നു. വിളിച്ചിട്ടും വാതിൽ തുറക്കാത്തതിനാൽ അയൽവാസികളെ വിവരമറിയിച്ച് പിൻവശത്തെ വാതിൽ പൊളിച്ച് അകത്ത് കയറിയപ്പോഴാണ് മുറിവേറ്റ് കിടക്കുന്ന നിലയിൽ മേരിയെ കണ്ടത്. ഇടത് കൈയും, കാലും സ്വയം വെട്ടിമുറിച്ച നിലയിലായിരുന്നു മേരി കിടന്നിരുന്നതെന്നും ഉടൻ തന്നെ മാനന്തവാടി മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നുവെന്നും രക്ഷപ്പെടുത്താൻ ശ്രമിച്ച അയൽവാസികൾ പറഞ്ഞു. വാർധക്യ സഹചമായ അസുഖങ്ങളും, മാനസിക ബുദ്ധിമുട്ടുകളും ഉള്ള വ്യക്തിയായിരുന്നു മേരിയെന്നും അവർ വ്യക്തമാക്കി. മാനന്തവാടി പോലീസ് തുടർ നടപടികൾ സ്വീകരിച്ച് വരികയാണ്. മക്കൾ: പരേതനായ ഷാജി, സന്തോഷ്, സംഗീത. സംസ്‌കാരം പിന്നീട് പടമല സെന്റ് അൽഫോൻസാ ദേവാലയത്തിൽ നടക്കും.


Join our Whatsapp group for more Live News..
Click to join our Whatsapp group

Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *