സംസ്ഥാനത്ത് നാളെ ആഗസ്റ്റ് 31 ഞായറാഴ്‌ച റേഷൻ കടകൾ തുറന്നു പ്രവർത്തിക്കും. അന്നേ ദിവസത്തോടെ ആഗസ്റ്റ് മാസത്തെ റേഷൻ വിതരണവും സ്പെഷ്യൽ അരിയുടെ വിതരണവും പൂർത്തിയാകുമെന്ന് ഭക്ഷ്യ വകുപ്പുമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഈ മാസം ഇതുവരെ 82 ശതമാനം ഗുണഭോക്താക്കൾ റേഷൻ വിഹിതം കൈപ്പറ്റിയിട്ടുണ്ട്.
ആഗസ്റ്റ് മാസത്തെ റേഷൻ ഇനിയും വാങ്ങാത്തവർ 31ന് മുമ്പ് തന്നെ വാങ്ങേണ്ടതാണെന്ന് ഭക്ഷ്യ വകുപ്പ് പ്രസ്‌താവനയിൽ പറഞ്ഞു. സ്റ്റോക്കെടുപ്പ് പ്രമാണിച്ച് സെപ്റ്റംബർ ഒന്ന് തിങ്കളാഴ്ച റേഷൻകടകൾക്ക് അവധിയായിരിക്കും. 02.09.2025 മുതൽ സെപ്റ്റംബർ മാസത്തെ റേഷൻ വിതരണം ആരംഭിക്കും. ഒന്നാം ഓണ ദിവസമായ സെപ്റ്റംബർ നാലിന് റേഷൻകടകൾ തുറന്നു പ്രവർത്തിക്കും.