അമ്പലവയൽ : ഗുണമേന്മയേറിയ ഉത്പ്പന്നങ്ങളും നാടൻ കാർഷിക വിഭവങ്ങളുമായി ഓണത്തെ വരവേൽക്കാൻ ഒരുങ്ങി കുടുംബശ്രീ. കുടുംബശ്രീ ജില്ലാ മിഷന്റെ ഓണം ജില്ലാ പ്രദർശന വിപണനമേള അമ്പലവയൽ ബസ്റ്റാന്റിൽ ആരംഭിച്ചു. കുടുംബശ്രീ സംരംഭകർ ഉൽപാദിപ്പിക്കുന്ന മായം കലരാത്ത വിഭവങ്ങൾ, തുണിത്തരങ്ങൾ, അച്ചാറുകൾ, മൺപാത്രങ്ങൾ, പച്ചക്കറികൾ, നിറപ്പൊലിമയിൽ വിളവെടുത്ത പൂക്കൾ എന്നിവ ലഭ്യമാക്കും. ജില്ലയിലെ 27 സിഡിഎസുകളിലും ഓണച്ചന്തകൾ സംഘടിപ്പിക്കും. സെപ്റ്റംബർ മൂന്ന് വരെ ഉണ്ടാകും.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ മേള ഉദ്ഘാടനം ചെയ്തു. അമ്പലവയൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി കെ ഹഫ്സത്ത് അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് ചെയർപേഴ്സൺ സീത വിജയൻ, ജില്ലാ പഞ്ചായത്ത് അംഗം സുരേഷ് താളൂർ,അമ്പലവയൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ ഷമീർ, ബത്തേരി ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ അനീഷ് ബി നായർ, അമ്പലവയൽ ഗ്രാമപഞ്ചായത്ത് വികസനകാര്യ ചെയർപേഴ്സൺ ജെസ്സി ജോർജ്, ക്ഷേമകാര്യ ചെയർപേഴ്സൺ ഷീജ ബാബു, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ ടി ബി സെനു, അമ്പലവയൽ ഗ്രാമപഞ്ചായത്ത് മെമ്പർമാരായ എൻ സി കൃഷ്ണൻ, വി വി രാജൻ, പഞ്ചായത്ത് സെക്രട്ടറി കെ എ അബ്ദുൽ ജലീൽ, അമ്പലവയൽ സിഡിഎസ് ചെയർപേഴ്സൺ നിഷ രഘു,കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ പി കെ ബാലസുബ്രഹ്മണ്യൻ, കുടുംബശ്രീ ജില്ലാ മിഷൻ അസിസ്റ്റന്റ് കോർഡിനേറ്റർമാരായ കെ കെ അമീൻ, കെ എം സെലീന, ജില്ലാ പ്രോഗ്രാം മാനേജർ അർഷക്ക് സുൽത്താൻ എന്നിവർ പങ്കെടുത്തു. മേളയിൽ നന്മ യൂണിറ്റിന്റെ കോഫി പ്രൊഡ്യൂസർ ഗ്രൂപ്പ് ഉദ്ഘാടനവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർവഹിച്ചു.