ബത്തേരി : ശിശു സംരക്ഷണ സ്ഥാപനങ്ങളിലെ എല്ലാ കുട്ടികള്‍ക്കും ഓണക്കോടി എന്ന ലക്ഷ്യത്തോടെ ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളുമായി സഹകരിച്ച് സമാഹരിച്ച ഓണക്കോടി കൈമാറി. സ്ഥാപനങ്ങളിലെ കുട്ടികളുടെ വ്യത്യസ്തമായ കലാ പരിപാടികളും, ഡോൺ ബോസ്കോ കോളേജ് സോഷ്യൽ വർക്ക് വിഭാഗം വിദ്യാർത്ഥികളുടെ ഗെയിം ആക്ടിവിറ്റികളും ഓണാഘോഷത്തിന് മിഴിവേകി.
സുല്‍ത്താന്‍ ബത്തേരി ഡോണ്‍ ബോസ്‌കോ കോളജിൽ നടന്ന ഓണാഘോഷ പരിപാടിയില്‍ (28-8-25) എ.ഡി.എം. ശ്രീമതി. കെ. ദേവകി, അസിസ്റ്റൻ്റ് കലക്ടർ അർച്ചന പി.പി. ഐ.എ.എസ്., ചൈൽഡ് വെൽഫെയർ കമ്മറ്റി അംഗം ശ്രീമതി. ശൈലജ, വുമൺ പ്രൊട്ടക്ഷൻ ഓഫീസർ ശ്രീമതി ഗീത, ഡോൺ ബോസ്കോ കോളേജ് പ്രിൻസിപ്പാൾ ഡോ.ഷാജൻ, സൈറ്റ് വയനാട് ഡയറക്ടർ ഫാ. ജെൻസൺ എന്നിവര്‍ പങ്കെടുത്ത് കുട്ടികൾക്ക് ഓണാശംസകൾ നേർന്നു.