തിരുവനന്തപുരം: ഓണം പ്രമാണിച്ച് സംസ്ഥാനത്തെ എല്ലാ റേഷന്‍ കടകളും ഇന്ന് തുറന്നു പ്രവര്‍ത്തിക്കും. ഓഗസ്റ്റിലെ റേഷന്‍ വിതരണവും സ്‌പെഷല്‍ അരിയുടെ വിതരണവും ഇന്നു പൂര്‍ത്തിയാകും. ഓഗസ്റ്റിലെ റേഷന്‍ ഇനിയും വാങ്ങാത്തവര്‍ ഇന്നു തന്നെ വാങ്ങേണ്ടതാണെന്ന് അധികൃതര്‍ അറിയിച്ചു.
സ്റ്റോക്കെടുപ്പ് പ്രമാണിച്ച് സെപ്റ്റംബര്‍ ഒന്നിന് (തിങ്കള്‍) റേഷന്‍കടകള്‍ക്ക് അവധിയായിരിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. എഎവൈ കാര്‍ഡുടമകള്‍ക്കും ക്ഷേമസ്ഥാപനങ്ങളിലെ അന്തേവാസികള്‍ക്കുമുള്ള ഓണക്കിറ്റ് വിതരണം സെപ്റ്റംബറിലും തുടരും. സെപ്റ്റംബര്‍ 2 ( ചൊവ്വാഴ്ച) മുതല്‍ ആ മാസത്തെ റേഷന്‍ വിതരണം ആരംഭിക്കും. ഒന്നാം ഓണ ദിവസമായ സെപ്റ്റംബര്‍ 4 ന് റേഷന്‍കടകള്‍ തുറന്നു പ്രവര്‍ത്തിക്കുന്നതായിരിക്കും. മഞ്ഞ (എഎവൈ ) കാര്‍ഡുടമകള്‍ക്കുള്ള ഓണക്കിറ്റ് വിതരണം സെപ്റ്റംബര്‍ നാലുവരെ വാങ്ങാം.