മലപ്പുറം:22-കാരൻ ആശുപത്രി കെട്ടിടത്തില്‍ നിന്ന് ചാടി മരിച്ചു. പെരിന്തല്‍മണ്ണ കിംസ് അല്‍ഷിഫ ആശുപത്രിയുടെ ഒമ്പത് നില കെട്ടിടത്തിന് മുകളില്‍ നിന്നാണ് യുവാവ് ചാടിയത്.
കേരള എസ്റ്റേറ്റ് സ്വദേശി നൂറുല്‍ അമീനാണ് മരിച്ചത്. കെട്ടിടത്തില്‍ നിന്ന് ചാടി തല്‍ക്ഷണം മരിക്കുകയായിരുന്നു. നിർമാണത്തിലിരിക്കുന്ന പുതിയ കെട്ടിടത്തിലാണ് സംഭവം. ആത്മഹത്യയ്‌ക്കുള്ള കാരണം വ്യക്തമല്ല. യുവാവിന്റെ മരണത്തില്‍ പൊലീസ് കുടുംബത്തെ ചോദ്യം ചെയ്യും. അന്വേഷണം ആരംഭിച്ചിട്ടുണ്ട്.