അമ്പലവയൽ: ആയിരംകൊല്ലി ഭാഗത്ത് എക്സൈസ് വിഭാഗം നടത്തിയ പരിശോധനയിൽ വീട്ടിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ച 37 ലിറ്റർ മദ്യം പിടികൂടി .അമ്പലവയൽ ആയിരംക്കൊല്ലി സ്വദേശി പ്രഭാത് എ സി (47) എന്നയാളെ അറസ്റ്റ് ചെയ്തു.
പരിശോധന സംഘത്തിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ (Gr) ഹരിദാസ്.സി.വി ,പ്രിവൻ്റീവ് ഓഫീസർമാരായ പി. കൃഷണൻകുട്ടി, അനീഷ് എ.എസ്. , വിനോദ് പി.ആർ (EI & IB), സിവിൽ എക്‌സൈസ് ഓഫീസർമാരായ രഘു എം എ, മിഥുൻ കെ, സുരേഷ് എം, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ പ്രസാദ്, വനിത സിവിൽ എക്സൈസ് ഓഫീസർ ഫസീല. ടി എന്നിവരും ഉണ്ടായിരുന്നു.