ചെന്നൈ: രാജ്യം സാമ്പത്തിക പുരോഗതി കൈവരിച്ചതില്‍ ബാങ്കിംഗ് മേഖല നിര്‍ണ്ണായക പങ്ക് വഹിച്ചതായി രാഷ്ട്രപതി ദ്രൗപദി മുര്‍മു.ആഗോളതലത്തില്‍ അതിവേഗം വളരുന്ന സമ്പദ് വ്യവസ്ഥയാണ് ഇന്ത്യയെന്ന് രാഷ്ട്രപതി ദ്രൗപദി മുര്‍മു. ചെന്നൈയില്‍ സിറ്റി യൂണിയന്‍ ബാങ്കിന്‍റെ 120-ാം വാര്‍ഷികാഘോഷ ചടങ്ങില്‍ പങ്കെടുക്കുകയായിരുന്നു രാഷ്ട്രപതി. രാജ്യം സാമ്പത്തിക പുരോഗതി കൈവരിച്ചതില്‍ ബാങ്കിംഗ് മേഖല നിര്‍ണ്ണായക പങ്ക് വഹിക്കുന്നതായും രാഷ്ട്രപതി പറഞ്ഞു. പൗര കേന്ദ്രീകൃത പദ്ധതികള്‍ ആവിഷ്കരിച്ചതില്‍ കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാരാമനെ രാഷ്ട്രപതി ചടങ്ങില്‍ അഭിനന്ദിച്ചു.