തിരുവോണത്തിന് ഇനി മൂന്നു നാൾ നാടെങ്ങും ഓണാഘോഷത്തിരക്കിലായി . സംസ്ഥാന സർക്കാരിന്റെ ഈ വർഷത്തെ ഓണം വാരാഘോഷത്തിന് നാളെ തിരുവനന്തപുരത്ത് തുടക്കമാകും. സംസ്ഥാന തല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ചലച്ചിത്ര താരങ്ങളായ ബേസിൽ ജോസഫും ജയം രവിയും മുഖ്യാതിഥികളാകും. സെൻട്രൽ സ്റ്റേഡിയം, മ്യൂസിയം ഉൾപ്പെടെ 33 വേദികളിലായി ഈ മാസം ഒൻപത് വരെ വിവിധ കലാപരിപാടികളാണ് വാരാഘോഷത്തോട് അനുബന്ധിച്ച് അരങ്ങേറുക.
തിരുവോണത്തിന് ഇനി മൂന്നു നാൾ; നാടെങ്ങും ഓണാഘോഷത്തിരക്കിൽ
